ചിറ്റൂർ: വയോജനങ്ങളായ പുരുഷന്മാർക്കും ബസ് യാത്രാഇളവ് അനുവദിക്കണമെന്നും ബസുകളിലെ ചവിട്ടുപടികൾ താഴ്ത്തി നിർമിക്കണമെന്നും കെപിസിസി സീനിയർ സിറ്റിസൺസ് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു.
സുമേഷ് അച്യുതൻ എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. സച്ചിതാനന്ദ ഗോപാലകൃഷ്ണൻ, സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എച്ച്.എ. സത്താർ, ജില്ലാ ജനറൽ സെകട്ടറി കെ.ടി. സഹദേവൻ, വാവാ നാസീർ എന്നിവർ പ്രസംഗിച്ചു.